Type Here to Get Search Results !

Bottom Ad

പൈവളികെ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി റാംഗിങിനിരയായ സംഭവം; നടപടി സ്വീകരിക്കണമെന്ന് കെ.എം.സി.സി


കാസര്‍കോട്: പൈവളികെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ബായാറിലെ മുഹമ്മദ് റനീം അദ്നാനിനു നേരേ ക്രൂരമായ അക്രമത്തിനു വിധേയമാക്കുകയും മാനസികമായി ആഘാതമേല്‍പ്പിക്കുകയും ചെയ്ത റാഗിംഗ് ക്രൂരവിനോദത്തെ ദുബൈ കെ.എം.സി.സി പൈവളികെ പഞ്ചായത്ത് കമ്മിറ്റി അപലപിക്കു. വിദ്യാര്‍ത്ഥിയെ അക്രമത്തിനു വിധേയമാക്കിയവരെ വിദ്യാഭ്യാസ - പോലീസ് വകുപ്പ് തല അന്വേഷണത്തിനു വിധേയയാക്കി ശക്തമായ മാതൃക നടപടി സ്വീകരിക്കുകയും പൈവളികെയിലെയും പരിസരത്തെയും വിദ്യാഭ്യാസ കാമ്പസുകളില്‍ ശാന്തമായി അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പഠനത്തിനുള്ള സാഹചര്യം ഉറപ്പുവരുത്തുവാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെടുന്നു. ഇബ്രാഹിം ബാജൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശാക്കിര്‍ ബായാര്‍ സ്വാഗതം പറഞ്ഞു അഷ്റഫ് ബായാര്‍ ഉദ്ഘാടനം ചെയ്തു അബ്ബു പെര്‍വാടി,ഹമീദ് അട്ടഗോളി,ഹസൈനാര്‍ ഗാലിയാട്ക്ക, ഇക്ബാല്‍ പദവ്,ഹാരിസ് കയര്‍കട്ടെ, സിദ്ദീക് (ചമ്മു)പദവ്, ആഷിക് ചേരാള്‍, സകരിയ സജങ്കില, നാസിര്‍ മെര്‍ക്കള എന്നിവര്‍ സംസാരിച്ചു അസീസ് സാഗ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad