തൃശൂര്‍: കമ്പി കയറ്റിയ ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാലക്കാട് പുതുക്കാട് മണപ്പാടം സ്വദേശി ശ്രധേഷ് ആണ് മരിച്ചത്. 21 വയസായിരുന്നു. കഴുത്തിലും നെഞ്ചിലും കമ്പികള്‍ കുത്തി കയറിയാണ് മരണം. ചെമ്പൂത്ര ഭാഗത്തൂടെ കോണ്‍ക്രീറ്റ് കമ്പികളും കയറ്റി പോവുകയായിരുന്ന ലോറി. പുറത്ത് മൂടിയിരുന്ന ടാര്‍പോളിന്‍ ഷീറ്റ് ഇതിനിടെ പറന്ന് പോയി. ഇത് എടുക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് പിന്നില്‍ വരിക ആയിരുന്ന ബൈക്ക് ഇടിച്ചത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, എറണാകുളം പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയില്‍ വീണ് കുഞ്ഞ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. മാലിന്യക്കുഴിയില്‍ വീണ് പശ്ചിമ ബംഗാള്‍ സ്വദേശിനി അസ്മിനയെന്ന നാല് വയസുകാരി മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാകാനിടയാക്കിയ സാഹചര്യം വിശദമായി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ ലേബര്‍ ഓഫീസര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
Post a Comment
0 Comments