തിരുവനന്തപുരം: അമിതിഷായുടെ മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഒന്നുമല്ലന്നും മന്ത്രി റിയാസ് വടക്കോട്ട് നോക്കി നടക്കാതെ റോഡിലെ കുഴികള്‍ അടക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിപിഎം സംസ്ഥാനത്ത് നടത്തുന്ന യാത്രയെ ബിജെപി ഭയക്കുകയാണെന്നും എംവി ഗോവിന്ദന്‍ നയിക്കുന്ന യാത്ര തൃശൂര്‍ വിടുമ്പോള്‍ അമിത്ഷാ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത് അതു കൊണ്ടാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ' കേരളത്തില്‍ ഇനിയും ബിജെപി നേതാക്കളെത്തും. വന്‍പൊതുസമ്മേളനത്തെയാണ് മാര്‍ച്ച് അഞ്ചിന് തൃശുരില്‍ അമിത് ഷാ അഭിസംബോധന ചെയ്യാനിരിക്കുന്നത്. അമിത്ഷാ വരുന്നതില്‍ മത ഭീകരവാദികള്‍ക്ക് വെപ്രാളമാണ്. മുഹമ്മദ് റിയാസ് വടക്കോട്ട് നോക്കിയിരിക്കാതെ റോഡിലെ കുഴിയടക്കുകയാണ് വേണ്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
'മന്ത്രി റിയാസ് വടക്കോട്ട് നോക്കിയിരിക്കാതെ റോഡിലെ കുഴിയടക്ക്; അമിത്ഷായുടെ മുന്നില്‍ എം.വി ഗോവിന്ദന്‍ ഒന്നുമല്ല': കെ സുരേന്ദ്രന്‍
17:22:00
0
തിരുവനന്തപുരം: അമിതിഷായുടെ മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഒന്നുമല്ലന്നും മന്ത്രി റിയാസ് വടക്കോട്ട് നോക്കി നടക്കാതെ റോഡിലെ കുഴികള്‍ അടക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിപിഎം സംസ്ഥാനത്ത് നടത്തുന്ന യാത്രയെ ബിജെപി ഭയക്കുകയാണെന്നും എംവി ഗോവിന്ദന്‍ നയിക്കുന്ന യാത്ര തൃശൂര്‍ വിടുമ്പോള്‍ അമിത്ഷാ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത് അതു കൊണ്ടാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ' കേരളത്തില്‍ ഇനിയും ബിജെപി നേതാക്കളെത്തും. വന്‍പൊതുസമ്മേളനത്തെയാണ് മാര്‍ച്ച് അഞ്ചിന് തൃശുരില്‍ അമിത് ഷാ അഭിസംബോധന ചെയ്യാനിരിക്കുന്നത്. അമിത്ഷാ വരുന്നതില്‍ മത ഭീകരവാദികള്‍ക്ക് വെപ്രാളമാണ്. മുഹമ്മദ് റിയാസ് വടക്കോട്ട് നോക്കിയിരിക്കാതെ റോഡിലെ കുഴിയടക്കുകയാണ് വേണ്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Post a Comment
0 Comments