വയനാട്: ആര്‍.എസ്.എസുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് എതിരല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആര്‍.എസ്.എസുമായി ചര്‍ച്ചകള്‍ നടത്തരുതെന്ന് സി.പി.എമ്മോ താനോ പറയില്ല. മറ്റു മുസ്ലിം സംഘടനകള്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തുന്നതിനും സി.പി.എം എതിരല്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ചര്‍ച്ച നടത്തിയതാണ് പ്രശ്‌നമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
എന്താണ് ആര്‍.എസ്.എസ്സുമായി ചര്‍ച്ച ചെയ്തതെന്ന് ജമാഅത്തെ ഇസ്‌ലാമി പറയണം. ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്നവരോടാണോ ജമാഅത്തെ ഇസ്‌ലാമി അതേക്കുറിച്ച് ചര്‍ച്ച നടത്തുന്നത്. സി.പി.എം ചര്‍ച്ച നടത്തിയത് ചില സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ്. ആര്‍.എസ്.എസ്സുമായി ഉഭയക്ഷകക്ഷി ചര്‍ച്ച പലപ്പോഴും നടന്നിട്ടുണ്ട്. അത് പാടില്ലെന്ന് സി.പി.എം പറഞ്ഞിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
'വംശഹത്യയ്ക്ക് നേതൃത്വം കൊടുക്കുന്ന വര്‍ഗീയവാദ മേഖലയിലെ ന്യൂക്ലിയസ്സായി പ്രവര്‍ത്തിക്കുന്നതാണ് ആര്‍.എസ്.എസ്. ഗാന്ധിവധം മുതലിങ്ങോട്ട് എല്ലാ ജനാധിപത്യവിരുദ്ധമായ കടന്നാക്രമണങ്ങളുടെയും ആശയരൂപീകരണത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രമാണത്. ആ കേന്ദ്രം എന്തിനാണ് ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച നടത്തിയത് എന്നു പറഞ്ഞാല്‍ മതി. സംഘര്‍ഷാത്മക സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചകളും സര്‍വക്ഷി സമ്മേളനങ്ങളുമെല്ലാം നടത്തിയിട്ടുണ്ട്.
ചര്‍ച്ചയുണ്ടാവന്‍ പാടില്ലെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. എന്താണ് ഇവര്‍ തമ്മിലുള്ള അന്തര്‍ധാര എന്നാണ് മനസ്സിലാവേണ്ടത്. രണ്ട് വര്‍ഗീയശക്തികള്‍ തമ്മില്‍ എന്ത് ചര്‍ച്ച നടത്തി എന്നാണ് അറിയേണ്ടത്. ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്നവരോടാണോ ജാഅത്തെ ഇസ്‌ലാമി അതേക്കുറിച്ച് ചര്‍ച്ച നടത്തുന്നത്?' എം.വി ഗോവിന്ദന്‍ പറഞ്ഞു.
Post a Comment
0 Comments