Type Here to Get Search Results !

Bottom Ad

വിവാഹദിവസം പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു


ഗാന്ധിനഗര്‍: വിവാഹദിവസം പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു .ഏലപ്പാറ ശരത് ഭവനില്‍ ശരത് കുമാര്‍ വിവാഹം കഴിക്കാനിരുന്ന സ്നേഹകൃഷ്ണന്‍ (21) എന്ന പെണ്‍കുട്ടിയാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ശനിയാഴ്ച വൈകിട്ട് 5 മണിയോടയായിരുന്നു യുവതി മരണപ്പെട്ടത്. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇവര്‍ കുറച്ചു നാളുകളായിഒന്നിച്ചു താമസിച്ചു വരുകയായിരുന്നു. രജിസ്റ്റര്‍ വിവാഹം നടത്തുന്നതിനുള്ള അപേക്ഷ ഇവര്‍ നല്കുകയും അപേക്ഷയുടെ കാലാവധി അവസാനിച്ച ഇന്നലെ വിവാഹം കഴിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ഇതിനിടെ സ്നേഹയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നിന്നും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗം ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad