കൊച്ചി: സംസ്ഥാന ബജറ്റിനെ കുറിച്ച് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സംസ്ഥാനത്തിന്റെ വികസനത്തിന് സഹായിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളും സര്‍ക്കാറിനെതിരെ കടന്നാക്രമണം നടത്തുകയാണ്. 40,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നിഷേധിച്ചതിനെക്കുറിച്ച് ആരും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത് കേന്ദ്രസര്‍ക്കാറാണ്. കേന്ദ്രം അനിയന്ത്രിമായി നികുതി കൂട്ടിയതാണ് വില വര്‍ധനവിനിടയാക്കിയത്. സംസ്ഥാനം രണ്ടുരൂപ സെസ് ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ബജറ്റ് അവതരിപ്പിച്ചിട്ടേയുള്ളു. പാസാക്കിയിട്ടില്ല. വിമര്‍ശനങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കും. ചര്‍ച്ചകള്‍ നടക്കട്ടെ. അതിനു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
Post a Comment
0 Comments