സൂറത്ത്: രാത്രി അശ്ലീല വീഡിയോ കണ്ടത് ചോദ്യം ചെയ്ത ഭാര്യയെ യുവാവ് ചുട്ടുകൊന്നു. സൂറത്തിലെ കതര്‍ഗാമില്‍ തിങ്കളാഴ്ചയാണ് സംഭവം. ഭര്‍ത്താവ് തീകൊളുത്തിയ 30കാരിയായ യുവതി കാജല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. പോണ്‍ വീഡിയോ കാണുന്നതിന്റെ പേരില്‍ ഞായറാഴ്ച രാത്രി ദമ്ബതികള്‍ തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിങ്കളാഴ്ചയും തര്‍ക്കം തുടര്‍ന്നു.
രോഷാകുലനായ 33കാരന്‍ കിഷോര്‍ പട്ടേല്‍ ഭാര്യയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് അശ്ലീല വീഡിയോ കണ്ടുവെന്നും അത് നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചുവെന്നും മരണമൊഴിയില്‍ കാജല്‍ പറഞ്ഞിരുന്നു.
40 ശതമാനം പൊള്ളലേറ്റ കാജല്‍ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്. മുംബൈ സ്വദേശിയാണ് പട്ടേല്‍. ഡയമണ്ട് യൂണിറ്റില്‍ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ആയിരുന്നു.
Post a Comment
0 Comments