വിദ്യാര്‍ഥികള്‍ക്ക് അശ്ലീല വീഡിയോ കാണിച്ച അധ്യാപികക്കെതിരേ പോക്‌സോ കേസ്
20:42:00
0
കാസര്‍കോട്: വീട്ടില്‍ ട്യൂഷന്‍ ക്ലാസിനു വരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പതിവായി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുന്ന അധ്യാപികക്കെതിരേ ഹൊസ്ദുര്‍ഗ് പൊലീസ് പോക്‌സോ കേസെടുത്തു. കോട്ടച്ചേരി ബസ് സ്റ്റാന്റിന് പിന്നില്‍ ദേവന്‍ റോഡിലാണ് സംഭവം. യുപി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ട്യൂഷന്‍ ടീച്ചര്‍ അശ്ലീല വീഡിയോ കാട്ടിയത്. രണ്ടു മാസങ്ങള്‍ക്കിടെയാണ് സംഭവം. സ്‌കൂള്‍ അധ്യാപകര്‍ സംഭവം അറിഞ്ഞതോടെയാണ് പൊലീസില്‍ പരാതിയെത്തിയത്.
Post a Comment
0 Comments