കാസര്‍കോട്: പിതാവിന്റെ ലൈംഗിക പീഡനത്തിനിരയായ പതിനൊന്നുകാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ രഹസ്യമൊഴിയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി രേഖപ്പെടുത്തിയത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സി ലിംഗിലാണ് കുട്ടി പിതാവ് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വിവരം വെളിപ്പെടുത്തിയത്.
സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈനിനെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ കുട്ടി നല്‍കിയ പരാതിയില്‍ പിതാവിനെതിരെ മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്. 2022ല്‍ പിതാവ് കുട്ടിയെ കര്‍ണാടകയിലെ ഹാവേരിയിലേക്ക് കൊണ്ടുപോകുകയും അവിടെ മുറിയില്‍ വച്ചും കാട്ടില്‍ വച്ചും പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കി. കേസില്‍ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Post a Comment
0 Comments