ഇസ്താംബുള്‍: തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായി ദിവസങ്ങള്‍ പിന്നിടുന്ന പശ്ചാത്തലത്തില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്ന് ആളുകളെ ജീവനോടെ രക്ഷിക്കാനാകുമെന്ന വിശ്വാസം മങ്ങുന്നതിനിടെ പ്രതീക്ഷയുടെയും അത്ഭുതത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ് യാഗിസ്.
വെറും പത്തു ദിവസം മാത്രമാണ് ഈ ആണ്‍ക്കുഞ്ഞിനുള്ളത്. കഴിഞ്ഞ ദിവസം ഹാതെയ് പ്രവിശ്യയിലെ സമന്‍ദാഗ് പട്ടണത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്ന് യാഗിസിനെ പുറത്തെടുത്തവര്‍ക്ക് ഇപ്പോഴും ആശ്ചര്യമടക്കാനാകുന്നില്ല. തിങ്കളാഴ്ച ഭൂചലനമുണ്ടായി 90 മണിക്കൂറിന് ശേഷമാണ് യാഗിസിനെ പുറത്തെടുത്തത്. തങ്ങളുടെ കൈകളിലെത്തിയ ഉടന്‍ യാഗിസിനെ ഒരു തെര്‍മല്‍ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് വോളന്റിയര്‍മാര്‍ ആംബുലന്‍സിന്റടുത്തേക്ക് ഓടി.
കുഞ്ഞ് യാഗിസിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് വിവരം. മറ്റൊരു സന്തോഷ വാര്‍ത്ത കുഞ്ഞിന്റെ മാതാവിനെയും രക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ്. അമ്മയ്ക്ക് നട്ടെല്ലിന് പരിക്കുണ്ട്. നിരാശയുടെയും നഷ്ടത്തിന്റെയും സമയത്ത് ഇത്തരം അത്ഭുതകരമായ രക്ഷപെടുത്തലുകള്‍ ജീവന്‍ പണംവച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഊര്‍ജം പകരുകയാണ്.
Post a Comment
0 Comments