Type Here to Get Search Results !

Bottom Ad

കേരളം കടക്കെണിയിലല്ല; കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ഞെരുക്കുന്നു: ധനമന്ത്രി


തിരുവനന്തപുരം: കൂടുതല്‍ വായ്പയെടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളം കടക്കെണിയിലല്ല, കേരളത്തിന്റെ വായ്പാ നയത്തില്‍ മാറ്റമില്ലെന്നും അദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ധനനയം വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ഞെരുക്കുകയാണ്. കടമെടുപ്പ് പരിധി കുറച്ച് കേരളത്തിന്റെ വികസനം തടസപ്പെടുത്തുകയാണെന്നും അദേഹം ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എന്‍ രാജഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നു. അതിജീവനത്തിന്റെ വര്‍ഷമായിരുന്നു കടന്നു പോയതെന്ന് ബജറ്റ് അവതരണത്തിന് അഭിമുഖമായി ധനമന്ത്രി പറഞ്ഞു. കേരളം പ്രതിസന്ധിയില്‍ നിന്ന് കരകയറിയ വര്‍ഷമാണിത്. വ്യാവസായ നേഖലയില്‍ അടക്കം മികച്ച വളര്‍ച്ചാ നിരക്ക് ഉണ്ടായിയെന്നും മന്ത്രി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad