Type Here to Get Search Results !

Bottom Ad

പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം


മനാമ: ബഹ്റൈനില്‍നിന്ന് പ്രവാസികള്‍ പുറത്തേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി എം.പിമാര്‍. ഇതുസംബന്ധിച്ച കരട് ബില്‍ ഏതാനും എം.പിമാര്‍ ചേര്‍ന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 200 ദിനാര്‍ വരെ അയക്കുമ്ബോള്‍ ഒരു ശതമാനം, 201 മുതല്‍ 400 ദിനാര്‍ വരെ രണ്ടു ശതമാനം, 400 ദിനാറിന് മുകളില്‍ അയക്കുമ്ബോള്‍ മൂന്നു ശതമാനം എന്നിങ്ങനെ നികുതി ചുമത്തണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. നിക്ഷേപ സംരക്ഷണവുമായി ബന്ധപ്പെട്ട കരാറുകള്‍, 

മൂലധന കൈമാറ്റം തുടങ്ങിയവക്ക് ഇളവ് അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.അംഗീകൃത ധനകാര്യ സ്ഥാപനം മുഖേന പണമയക്കുമ്ബോള്‍ തന്നെ നികുതി ഈടാക്കണമെന്നാണ് പറയുന്നത്. ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് നാഷനല്‍ റവന്യൂ ബ്യൂറോ നികുതി ശേഖരിക്കും. പ്രവാസികള്‍ ബഹ്റൈനില്‍നിന്ന് പ്രതിവര്‍ഷം ഏകദേശം ഒരു ബില്യണ്‍ ദിനാര്‍ നാട്ടിലേക്കയക്കുന്നുണ്ടെന്നാണ് കണക്ക്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad