തിരുവനന്തപുരം: ഇന്ധന സെസ് കുറയ്ക്കാന്‍ വേണ്ടിയല്ല കൂട്ടിയതെന്ന് ധനമന്ത്രി കെ.എല്‍ ബാലഗോപാല്‍. അങ്ങനെ എങ്കില്‍ അഞ്ചു രൂപ കൂട്ടിയിട്ട് മൂന്ന് രൂപ കുറയ്ക്കാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടിയത് ജനത്തിനു വേണ്ടിയാണ്. സെസ് കുറയ്ക്കാത്തത് പ്രതിപക്ഷ സമരം കാരണമല്ലെന്നും പ്രതിപക്ഷം കാര്യങ്ങള്‍ മനസിലാക്കി സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ധന സെസ് അടക്കം ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി-സെസ് വര്‍ദ്ധനക്കെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് യുഡിഎഫ് നടത്തുന്നത്. ചോദ്യോത്തര വേളയില്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച പ്രതിപക്ഷം നടുക്കളത്തിലിറങ്ങി. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധം തുരുകയാണ് പ്രതിഷേധം കണക്കിലെടുത്ത് ചോദ്യോത്തരവേള റദ്ദാക്കി സഭാ നടപടികള്‍ വേഗത്തിലാക്കി.
Post a Comment
0 Comments