തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ചു നശിപ്പിച്ച കേസില്‍ കുറ്റാരോപിതനായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രകാശന്‍ ആത്മഹത്യ ചെയ്ത കേസില്‍ നാലു ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. രാജേഷ്, ശ്രീകുമാര്‍, കൃഷ്ണകുമാര്‍, സതികുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
പ്രകാശന്‍ ആത്മഹത്യ ചെയ്യുന്നതിന്റെ തലേവദിവസം ഇയാളെ ചിലര്‍ മര്‍ദ്ദിച്ചിരുന്നുവെന്നും അതിന്റെ വിഷമത്തിലാണ് പ്രകാശന്‍ ആത്മഹത്യ ചെയ്തതെന്നും പ്രകാശന്റെ സഹോദരന്‍ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ആശ്രമത്തിന് തീയിട്ട കാര്യം മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് സഹോദരന്‍ തന്നോട് പറഞ്ഞിരുന്നതായാണ് പ്രശാന്ത് വെളിപ്പെടുത്തിയത്. എന്നാല്‍, ഈമൊഴി കോടതിയില്‍ പ്രശാന്ത് നിഷേധിച്ചു. ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദത്തിലാണ് സഹോദരനെതിരെ മൊഴി നല്‍കിയത് എന്നാണ് പ്രശാന്ത് കോടതിയെ അറിയിച്ചത്.
2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലുള്ള സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത എന്ന ആശ്രമം തീവെച്ച് നശിപ്പിക്കപ്പെട്ടത്.
Post a Comment
0 Comments