കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച സ്‌കൂട്ടറിന്റ പിറകിലിരുന്ന് യാത്ര ചെയ്ത സഹോദരിക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ബന്തടുക്കയില്‍ നിന്നും കോളിച്ചാല്‍ ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന കുട്ടിയേയും പിറകിലിരുന്ന സഹോദരിയെയും ബേഡകം എസ്‌ഐ എം. ഗംഗാധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബന്തടുക്ക സ്‌കൂളിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. വാഹനം ഓടിക്കാന്‍ നല്‍കിയത് പിറകിലിരുന്ന സഹോദരിയാണെന്ന് കുട്ടി മൊഴിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സഹോദരി ധന്യ (25)ക്കെതിരെപൊലീസ് കേസെടുക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച സ്‌കൂട്ടറിന്റ പിറകിലിരുന്ന് യാത്ര ചെയ്ത സഹോദരിക്കെതിരെ കേസെടുത്തു
12:16:00
0
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച സ്‌കൂട്ടറിന്റ പിറകിലിരുന്ന് യാത്ര ചെയ്ത സഹോദരിക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ബന്തടുക്കയില്‍ നിന്നും കോളിച്ചാല്‍ ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന കുട്ടിയേയും പിറകിലിരുന്ന സഹോദരിയെയും ബേഡകം എസ്‌ഐ എം. ഗംഗാധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബന്തടുക്ക സ്‌കൂളിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. വാഹനം ഓടിക്കാന്‍ നല്‍കിയത് പിറകിലിരുന്ന സഹോദരിയാണെന്ന് കുട്ടി മൊഴിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സഹോദരി ധന്യ (25)ക്കെതിരെപൊലീസ് കേസെടുക്കുകയായിരുന്നു.
Post a Comment
0 Comments