തിരുവനന്തപുരം: റിമാന്‍ഡ് തടവിലായിരുന്ന പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. മോഷണക്കേസില്‍ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്ത പോത്തന്‍കോട് സ്വദേശി ബേബിയുടെ മകന്‍ ബിജു (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ 5.30ഓടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ പറയുന്നത് ഇങ്ങിനെ;
ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്ത ബിജുവിനെ റിമാന്‍ഡ് ചെയ്ത് ആറ്റിങ്ങല്‍ സബ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഇയാള്‍ക്കു പകര്‍ച്ചവ്യാധിയുണ്ടെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് ഒരു സെല്ലില്‍ പാര്‍പ്പിക്കേണ്ടതിനാല്‍ 2022 നവംബര്‍ 24ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 12-ാം ബ്ലോക്കിലെ ഐസലേഷന്‍ സെല്ലിലേക്കു മാറ്റി.ഇന്നലെ രാവിലെ 5.45 ന് വാര്‍ഡന്‍ പരിശോധനയ്‌ക്കെത്തുമ്‌ബോള്‍ സെല്ലിലെ ഗ്രില്‍ വാതിലിനു മുകളില്‍ തോര്‍ത്തുകെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും 6.20ന് മരണം സ്ഥിരീകരിച്ചു.
മനോവിഷമമാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. രോഗത്തെ കുറിച്ച് ബിജുവിനു ആശങ്കയും വിഷമവും കുറേനാളായി ഉണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് കരുതുന്നത്. നിസാര മോഷണക്കേസാണ് ബിജുവിന്റെ പേരിലുള്ളത്. എന്നിട്ടും ജാമ്യത്തിലെടുക്കാനും ഇതുവരെ ആരും വന്നില്ല. ബന്ധുക്കളില്ലാത്ത ആളാണ് ബിജുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം.
Post a Comment
0 Comments