Type Here to Get Search Results !

Bottom Ad

വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി സമാഹരിക്കാന്‍ 2000 കോടി നികുതി ഏര്‍പ്പെടുത്തുന്നു; ബാലഗോപാലിനെ പരിഹസിച്ച് ചിദംബരം

 


ന്യൂഡല്‍ഹി: കേരള ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പരിഹസിച്ച് മുന്‍കേന്ദ്രധനമന്ത്രി പി ചിദംബരം. ബജറ്റിലെ നികുതി വര്‍ദ്ധനവുകളെയാണ് അദേഹം പരിഹസിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ രണ്ടായിരംകോടി സമാഹരിക്കാന്‍ രണ്ടായിരം കോടിയുടെ അധികനികുതിയാണ് ഏര്‍പ്പെടുത്തുന്നത്. സാമ്പത്തിക നേട്ടത്തിന് അടിസ്ഥാന ആശയത്തെ ബലി നല്‍കിയെന്നും അദേഹം കുറ്റപ്പെടുത്തി. ഇത് എങ്ങനെ ഒരു ബജറ്റാകുമെന്നാണ് അദേഹം ചോദിക്കുന്നത്.

അതേസമയം, സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും അദേഹം പറഞ്ഞു. ബജറ്റിലേതു നിര്‍ദേശങ്ങളാണ്. ചര്‍ച്ചകള്‍ നടത്തിയാവും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് ഗോവിന്ദന്‍ പറഞ്ഞു. കേരളം ഉയര്‍ത്തുന്ന ബദല്‍ വികസന മാതൃകയെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ അതിനെ പിന്തുണയ്ക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad