Type Here to Get Search Results !

Bottom Ad

ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തിക്കില്ല; എങ്ങനെ ലിങ്ക് ചെയ്യാം?


ന്യൂഡല്‍ഹി: 'ഒഴിവാക്കപ്പെട്ട വിഭാഗത്തില്‍' ഉള്‍പ്പെടാത്ത എല്ലാ പെര്‍മനന്റ് അക്കൗണ്ട് നമ്പറുകളും (പാന്‍) മാര്‍ച്ച്‌ 31ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

2017 മേയില്‍ കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്‌ അസം, ജമ്മു കശ്മീര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍, 1961ലെ ആദായനികുതി നിയമം പ്രകാരം പ്രവാസിയായിരിക്കുന്നവര്‍, കഴിഞ്ഞ വര്‍ഷം 80 വയസ്സ് തികഞ്ഞവരോ അതില്‍ കൂടുതല്‍ പ്രായമുള്ളവരോ ഇന്ത്യന്‍ പൗരര്‍ അല്ലാത്തവര്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ട വിഭാഗത്തില്‍പ്പെടുന്നത്.

പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ അതുപയോഗിച്ച്‌ വ്യക്തിക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനോ ആദായനികുതിയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനോ സാധിക്കില്ല. ഉയര്‍ന്ന നിരക്കില്‍ നികുതി ഈടാക്കുകയും ചെയ്യും.

പാന്‍ കാര്‍ഡ് ആധാറുമായി എങ്ങനെ ഓണ്‍ലൈനായി ലിങ്ക് ചെയ്യാംeportal.incometax.gov.in അല്ലെങ്കില്‍ incometaxindiaefiling.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക

നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുക. പാന്‍ നമ്ബറായിരിക്കും യുസര്‍ ഐ.ഡി. യുസര്‍ ഐ.ഡിയും പാസ് വേര്‍ഡും ജനന തിയതിയും നല്‍കി പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യുക.

പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ഒരു വിന്‍ഡോ പോര്‍ട്ടലില്‍ പ്രത്യക്ഷമാകും. ലഭ്യമായില്ലെങ്കില്‍ MENU ബാറിലുള്ള 'PROFILE SETTINGS'ല്‍ പ്രവേശിച്ച്‌ 'LINK AADHAAR' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം.

നിങ്ങളുടെ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ പ്രകാരം പേര്, ജനനത്തീയതി, ലിംഗം തുടങ്ങിയ വിവരങ്ങള്‍ അവിടെ സൂചിപ്പിച്ചിരിക്കും. ആധാറില്‍ പറഞ്ഞിരിക്കുന്നവ ഉപയോഗിച്ച്‌ സ്ക്രീനിലെ PAN വിശദാംശങ്ങള്‍ പരിശോധിക്കുക.

വിവരങ്ങള്‍ തമ്മില്‍ പൊരുത്തക്കേട് ഉണ്ടെങ്കില്‍ ആധാറിലോ പാന്‍ കാര്‍ഡിലോ അത് ശരിയാക്കേണ്ടതുണ്ട്. വിശദാംശങ്ങള്‍ പൊരുത്തപ്പെടുന്നെങ്കില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കി 'LINK NOW' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

മറ്റു മാര്‍ഗ്ഗങ്ങള്‍

https://www.utiitsl.com/ , https://www.egov-nsdl.co.in/ എന്നീ വെസെറ്റുകള്‍ വഴിയും ആധാറുമായി പാന്‍കാര്‍ഡ് ലിങ്ക് ചെയ്യാവുന്നതാണ്.

UIDPAN<12 അക്ക ആധാര്‍ നമ്ബര്‍><10 അക്ക പാന്‍> എന്ന ഫോര്‍മാറ്റില്‍ 567678 അല്ലെങ്കില്‍ 56161 എന്ന നമ്ബറിലേക്ക് എസ്.എം.എസ് അയച്ചും ലിങ്ക് ചെയ്യാം.

സമീപത്തുള്ള പാന്‍ സേവന കേന്ദ്രം സന്ദര്‍ശിക്കാം
Tags

Post a Comment

0 Comments

Top Post Ad

Below Post Ad