കാസർകോട്: കാസർകോട് ജില്ലാ മുസ്ലിം ലീഗിൽ സമവായത്തിന് കളമൊരുങ്ങി. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സമവായത്തിലെത്തിയത്. ഇതു പ്രകാരം കല്ലട്ര മാഹിൻ ഹാജി പ്രസിഡൻറ്, എ അബ്ദുൽ റഹ്മാൻ ജന:സെക്രട്ടറി, മുനീർ ഹാജി ട്രഷറർ പുതിയ സാരഥികളാവും. ഉടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് കരുതുന്നത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് ജില്ലാ കൗൺസിൽ യോഗം കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ ആരംഭിച്ചത്. തിരഞ്ഞെടുപ്പ് വേണ്ടെന്ന് നേരത്തെ തന്നെ സംസ്ഥാന കമ്മിറ്റി നിർദേശിച്ചിരുന്നു.
എ.എം. കടവത്ത്, കെ.ഇ.എ ബക്കര്‍, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്‌മാന്‍, എം.ബി. യൂസുഫ്, ടി.എ. മൂസ, അഡ്വ. എന്‍.എ. ഖാലിദ് (വൈ. പ്രസി.), എ.ജി.സി. ബഷീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ബി ഷാഫി, ടി.സി.എം അബ്ബാസ്, ടി.സി.എ റഹ്‌മാന്‍, ഹാരിസ് ചൂരി (ജോ. സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
Post a Comment
0 Comments