മാഹിനാബാദ് (ചട്ടഞ്ചാല്‍): മഹിതമായ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിച്ചു ഇസ്‌ലാമിന്റെ തനിമയെ തലമുറകള്‍ക്ക് പരിചയപ്പെടുത്താന്‍ പ്രാപ്തരായ സത്യസാക്ഷികളെ വാര്‍ത്തെടുക്കുകയാണ് മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൗത്യമെന്ന് സമസ്ത ട്രഷറര്‍ കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ ഒരുവര്‍ഷം നീണ്ടനില്‍ക്കുന്ന മുപ്പതാം വാര്‍ഷിക പരിപാടികളുടെ പ്രാരംഭ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരമൊരു ലക്ഷ്യത്തിലേക്ക് കുതിക്കുന്ന മലബാര്‍ ഇസ്‌ലാമിക് കേംപ്ലക്‌സ് ഉത്തരകേരളത്തില്‍ വിദ്യാസമ്പന്നരായ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ വലിയ മുന്നേറ്റം നടത്തി. ഇതിന്റെ സ്ഥാപകന്‍ ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദീര്‍ഘവീക്ഷണവും അനുഭവസമ്പത്തും ഇതിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചതായി ഉമര്‍ മുസ്‌ലിയാര്‍ ചൂണ്ടിക്കാട്ടി. ഖാസിയുടെ ദുരൂഹ സാഹചര്യത്തിലുണ്ടായ കൊലപാതകം ഇനിയും ചുരുളഴിയാതെ തുടരുന്നത് അങ്ങേയറ്റം വേദനാജനകമാണെന്നും സത്യാവസ്ഥ പുറത്ത് പുറത്ത് കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളിലും സമസ്തയുടെ പൂര്‍ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഐസി ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. കെ.ടി അബ്ദുല്ല ഫൈസി പ്രാര്‍ഥന നടത്തി. വര്‍ക്കിംഗ് സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ സ്വാഗതം പറഞ്ഞു. ശുഐബുല്‍ ഹൈതമി, അഡ്വ. ഹനീഫ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ്, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസലാം ദാരിമി, ട്രഷറര്‍ കെടി അബ്ദുല്ല ഫൈസി, വര്‍ക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി, സെക്രട്ടറിമാരായ സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍
ഖാദര്‍ നദ്വി മാണിമൂല കെകെ അബ്ദുല്ല ഹാജി ഖത്തര്‍, സി.എം കാദര്‍ ഹാജി, കെ.കെ അബ്ദുല്‍ ലത്തീഫ് പടിഞ്ഞാര്‍, മന്‍സൂര്‍ ഹുദവി സന്തോഷ് നഗര്‍, മഹ്്മൂദ് ഹാജി ചെങ്കള, ഹംസ ഹാജി പള്ളിപ്പുഴ, എം.എം മഹ്‌മൂദ് ഹാജി, കുണിയ ഇബ്രാഹിം ഹാജി, റഷീദ് ഹാജി കല്ലിങ്കല്‍, മുഹമ്മദ് ഹാജി ചെര്‍ക്കള, അഷ്‌റഫ് പള്ളിക്കണ്ടം, ജലീല്‍ കടവത്ത്, ടി.ഡി കബീര്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, അനീസ് മാങ്ങാട് സംബന്ധിച്ചു.
Post a Comment
0 Comments