Type Here to Get Search Results !

Bottom Ad

യുവതികള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; ഭര്‍ത്താക്കന്മാര്‍ ഇടപെട്ടു, സംഘര്‍ഷം


ലഖ്നൗ (www.evisionnews.in): യുപിയില്‍ പുതുവത്സരാഘോഷത്തിനിടെ സ്ത്രീകള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പുതുവര്‍ഷാഘോഷത്തിനിടെ ഒരു സംഘം പുരുഷന്മാര്‍ സ്ത്രീകളോടൊത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്.

ഉത്തര്‍ പ്രദേശ് ഗ്രേയിറ്റര്‍ നോയിഡയില്‍ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. സംഘര്‍ഷത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ടു സ്ത്രീകളുടെ കൂടെ ഒരു കൂട്ടം പുരുഷന്മാര്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്കെത്തിയത്.

ഇവരുടെ ഭര്‍ത്താക്കന്മാരും സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരും തമ്മിലാണ് തര്‍ക്കമുണ്ടായത്. തന്റെ ഭാര്യയേയും സുഹൃത്തിന്റെ ഭാര്യയേയും ഇവര്‍ നിര്‍ബന്ധപൂര്‍വ്വം സെല്‍ഫി എടുക്കാന്‍ നിര്‍ബന്ധിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് സ്ഥലത്തെ താമസക്കാരനായ അജിത് കുമാര്‍ വ്യക്തമാക്കി. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും സുഹൃത്ത് റിതേഷിനെയും മര്‍ദ്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച ചിലര്‍ക്കും പരിക്കേറ്റു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad