ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയടക്കം ആറു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിടിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ചൈനയ്ക്കു പുറമേ ജപ്പാന്‍, ഹോങ്കോങ്, സൗത്ത് കൊറിയ, സിംഗപൂര്‍, തായ്ലന്‍ഡ് രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്കാണ് പരിശോധന കര്‍ശനമാക്കിയത്.
യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ ഫലം എയര്‍ സുവിധ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ഇന്ന് മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തും. വിമാനത്താവളങ്ങളില്‍ നിന്ന് ശേഖരിച്ച 5,666 സാമ്പിളുകളില്‍ 53 യാത്രക്കാര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Post a Comment
0 Comments