മംഗളൂരു: ഡോക്ടര്‍മാരും മെഡിക്കല്‍, ദന്തല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഒമ്പതു പേര്‍ കഞ്ചാവുമായി പിടിയില്‍. അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഇവരില്‍ രണ്ടുപേര്‍ മലയാളികളാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഡല്‍ഹി സ്വദേശികളാണ് മറ്റുള്ളവര്‍. നാല് സ്ത്രീകള്‍ എംബിബിഎസും ബിഡിഎസും അവസാന വര്‍ഷം പഠിക്കുകയായിരുന്നു. അഞ്ചുപേരില്‍ രണ്ട് പേര്‍ മെഡിക്കല്‍ ഓഫീസര്‍മാരും മൂന്ന് പേര്‍ എംബിബിഎസും ബിഡിഎസും പഠിക്കുന്ന വിദ്യാര്‍ത്ഥികളുമാണ്.
ജനുവരി എട്ടിന് നീല്‍ കിഷോരിലാല്‍ റാംജി ഷാ (35) എന്നയാളെ ബണ്ട്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇന്ത്യന്‍ വംശജനായ വിദേശ പൗരനാണ്. കിഷോരിലാലിന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടുകയായിരുന്നു. നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍ക്കാനാണ് ഫ്‌ളാറ്റില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ട് കിലോ കഞ്ചാവും രണ്ട് മൊബൈല്‍ ഫോണുകളും 7,000 രൂപയും പൊലീസ് പിടിച്ചെടുത്തു. വിശാഖപട്ടണത്ത് നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയത്.
കഴിഞ്ഞ 15 വര്‍ഷമായി മംഗളൂരുവില്‍ താമസിക്കുന്ന യുകെ പൗരനായ നീല്‍ ആണ് കഞ്ചാവുമായി പിടിയിലായ മറ്റൊരാള്‍. ഒരു ഡെന്റല്‍ കോളേജിലാണ് നീല്‍ പഠിക്കുന്നത്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒമ്പത് പേരെ അറസ്റ്റ് ചെയ്ത്. ഇവരുടെ പക്കല്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തുവെന്നും ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയതിന് തെളിവുണ്ടെന്നും പൊലീസ് പറഞ്ഞു.
ഒമ്പത് പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇവരെ പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
Post a Comment
0 Comments