കോഴിക്കോട്: ഒരു സമുദായത്തിന് ഒറ്റക്ക് ആര്‍.എസ്.എസിനെ ചെറുക്കാനാകില്ലന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെയും സംഘപരിവാറിനെയും ചെറുക്കാന്‍ എല്ലാ മതനിരപേക്ഷ കക്ഷികളും ഒരുമിക്കേണ്ടത് അത്യാവശ്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് എംഎല്‍എ പികെ ബഷീറും, പികെ ഫിറോസും പ്രസ്തുത വേദിയില്‍ സിപിഎമ്മിനെ അതിനിശിതമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്. ആര്‍എസ്എസിന്റെ ആശയങ്ങള്‍ ഇന്ന് ഭരണതലത്തില്‍ നടപ്പാക്കപ്പെടുകയാണ്. ഓരോ രംഗവും അവര്‍ കയ്യെടുക്കുകയാണ്. എന്നാല്‍ കേരളം അതില്‍ നിന്നും വേറിട്ടുനില്‍ക്കുകയാണ്. മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഒന്നിച്ച് നിന്ന് വര്‍ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുയാണ് വേണ്ടത്. ആ സമയത്ത് തെറ്റായ ഒരു ചിത്രം വരച്ചുകാട്ടുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ മത ന്യുനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്. മതന്യൂനപക്ഷങ്ങളില്‍ പ്രബലമായ രണ്ടു വിഭാഗങ്ങളെയും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍വെച്ച് അതിഹീനമായ രീതിയില്‍ ആക്രമിച്ചിരുന്നു. അത്തരത്തിലുള്ള ശക്തികള്‍ക്ക് വലിയതോതില്‍ ഇടപെടാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ മത ന്യുനപക്ഷങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി അവരെ തമ്മിലടിപ്പിക്കാനുള്ള ശ്രമവും നടക്കുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.
Post a Comment
0 Comments