തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വീണ്ടും കൂട്ടാന്‍ ശുപാര്‍ശ. ശമ്പളവര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് ശമ്പള വര്‍ധന ശുപാര്‍ശ ചെയ്തത്. അലവന്‍സുകളും ആനൂകൂല്യങ്ങളും 30% മുതല്‍ 35 % വരെ കൂട്ടാനാണ് കമ്മീഷന്‍ ശുപാര്‍ശ. യാത്ര ചെലവുകള്‍, ഫോണ്‍ സൗകര്യം, ചികിത്സ, താമസം തുടങ്ങി വിവിധ അലവന്‍സുകളിലെല്ലാം വര്‍ധനവ് വേണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്.
ദൈനംദിന ചെലവുകള്‍ വര്‍ധിച്ചുവരികയാണെന്നും ഈസാഹചര്യത്തില്‍ ആനുകൂല്യങ്ങളു അലവന്‍സുകളും കാലോചിതമായി പരിഷ്‌കരിക്കണമെന്നും സാമാജികരുടെ ഭാഗത്ത് നിന്നും നിര്‍ദേശമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് തുടര്‍ന്നാണ് സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ കമ്മീഷനാക്കി നിയോഗിച്ചത്. കഴിഞ്ഞ ജൂലായിലാണ് ഇതുമായി ബന്ധപ്പെട്ട മന്ത്രി്സഭാ ഉത്തരവിറങ്ങുന്നത് കമ്മീഷനെ നിയോഗിച്ചപ്പോള്‍ ആറുമാസമായിരുന്നു കാലാവധി. ഇത് പിന്നീട് ഉത്തരവായി ഇറങ്ങിയപ്പോള്‍ കാലാവധി മൂന്നു മാസമായി കുറച്ചു.
Post a Comment
0 Comments