ഇടുക്കി: ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നിന് നെടുങ്കണ്ടം ക്യാമല്‍ റസ്റ്റോ എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥന്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് വയറിളക്കവും ഛര്‍ദ്ദിയും കടുത്ത പനിയുമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഏഴുവയസുള്ള കുട്ടിയുമുണ്ട്.
നെടുങ്കണ്ടം ക്യാമല്‍ റസ്റ്റോ എന്ന സ്ഥാപനത്തിനത്തില്‍ നിന്നാണ് ഷവര്‍മ വാങ്ങിയതെന്നാണ് കുടുംബം പറയുന്നത്. ഇവരുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ പരിസരം വൃത്തി ഹീനമെന്ന് കണ്ടെത്തി. ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി.
Post a Comment
0 Comments