ചട്ടഞ്ചാല്‍: മാഹിനാബാദ് സി.എം ഉസ്താദ് നഗറില്‍ നടന്ന എം.ഐ.സി മുപ്പതാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തിന് പ്രോജ്വല പരിസമാപ്തി. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളുടെ സമാപന സംഗമം ഇന്നലെ വൈകിട്ട് സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് മുപ്പത് പതാകകള്‍ ഉയര്‍ത്തലോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ മഗ്രിബ് നിസ്‌കാരാന്തരം നടന്ന ഉദ്ഘാടന സെഷന്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ത്വാഖ അഹമ്മദ് അല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് നദ്വി സ്വാഗതം പറഞ്ഞു. അയാസ് റഹ്‌മാന്‍ കാലിച്ചാനടുക്കം, സ്വഫ്വാന്‍ പാറപ്പള്ളിപ്രഭാഷണം നടത്തി. തുടര്‍ന്ന് സയ്യിദ് സ്വഫ്വാന്‍ തങ്ങള്‍ ഏഴിമലയുടെ കാര്‍മികത്വത്തില്‍ നടന്ന മജ്ലിസുന്നൂറില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കാളികളായി.
രണ്ടാം ദിവസമായ ഇന്നലെ രാവിലെ ഉലമ സമ്മിറ്റ് അബ്ദുസലാം ദാരിമി ആലംപാടി ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്ല അര്‍ഷദി ബിസി റോഡ് അധ്യക്ഷനായി. എംഎസ് തങ്ങള്‍ പ്രാര്‍ഥന നടത്തി. ലിയാഹുദ്ധീന്‍ ഫൈസിയും ഡോ. സുബൈര്‍ ഹുദവി ചേകന്നൂരും വിഷായവതരണം നടത്തി. തുടര്‍ന്ന് എംഐസി പൂര്‍വ്വവിദ്യാര്‍ഥികളുടെ അലുംനി മീറ്റ്. സുഹൈല്‍ ഹുദവി മുക്കൂട്, മുനവ്വിര്‍ അര്‍ഷദി കല്ലൂരാവി, ഹസന്‍ ടി.ഡി, റഊഫ് ബാവിക്കര സെഷന്‍ നിയന്ത്രിച്ചു. എംഐസിയുടെ കീഴിലുള്ള വിവിധ കോഴ്സുകളില്‍ പഠിച്ച ഇരുന്നൂറില്‍പരം പൂര്‍വവിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. വൈകിട്ട് വെല്‍വിഷേര്‍സ് പ്രവാസി സംഗമത്തില്‍ ചെങ്കള അബ്ദുല്ല ഫൈസി അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. റഫീക്ക് സകരിയ ഫൈസി വിഷയാവതരണം നടത്തി.
സമാപന പൊതുസമ്മേളനം കെഎസ് അലി കുമ്പോല്‍ തങ്ങളുടെ പ്രാര്‍ഥന നടത്തി. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ് മുഖ്യാതിഥികളായി. ശുഹൈബുല്‍ ഹൈതമി, അഡ്വ. ഹനീഫ് ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ കുന്നുംകൈ തങ്ങളുടെ നേതൃത്വത്തിലുള്ള കൂട്ടപ്രാര്‍ഥനയോടെ മുപ്പതാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തിയായി.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാല്‍ 1993ലാണ് ചട്ടഞ്ചാല്‍ മാഹിനാബാദില്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് എന്ന വിദ്യാഭ്യാസ സമുച്ചയം സ്ഥാപിതമാവുന്നത്. സ്ഥപാനത്തിന്റെ ഒരുവര്‍ഷം നീണ്ട മുപ്പതാം വാര്‍ഷിക പരിപാടികള്‍ ഈവര്‍ഷം ഡിസംബറില്‍ സമാപിക്കും.
Post a Comment
0 Comments