Type Here to Get Search Results !

Bottom Ad

നവവധുവിനെ കൊലപ്പെടുത്തി ശരീര ഭാഗങ്ങള്‍ വെട്ടിമുറിച്ചു കുഴിച്ചു മൂടിയ യുവാവ് അറസ്റ്റില്‍


ഹൂസ്റ്റണ്‍: വിവാഹം കഴിച്ചു മൂന്നുമാസം തികയും മുമ്പ് ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ചു കുഴിച്ചുമൂടിയ ഭര്‍ത്താവ് അറസ്റ്റില്‍. ജനുവരി 11നായിരുന്നു ദാരുണ സംഭവം നടന്നത്. 21 വയസുള്ള ഏന്‍ജി ഡയസാണ് 21 വയസുള്ള (ജനീസ് ഡിക്കസ്) ഭര്‍ത്താവിന്റെ ക്രൂരതക്ക് ഇരയായത്. നിക്വാരഗന്‍ പൗരത്വമുള്ള ഏന്‍ജിക്ക് ആവശ്യമായ ഇമ്മിഗ്രേഷന്‍ രേഖകള്‍ ഒന്നും ഇല്ലായിരുന്നുവെന്ന് മിലര്‍ കൗണ്ടി ഷെറിഫ് അറിയിച്ചു.

ഇവരുടെ വിവാഹബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും പലപ്പോഴും ഇവരുടെ വീട്ടില്‍ നിന്നും ഡിസ്റ്റര്‍ബന്‍സ് കോളുകള്‍ വന്നിരുന്നതായും പൊലീസ് പറഞ്ഞു. വാലര്‍ കൗണ്ടി ജഡ്ജിനു മുമ്പാകെ ഒക്ടോബര്‍ 21നായിരുന്നു ഇവരുടെ വിവാഹം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. ജറിഡിന്റെ മാതാപിതാക്കള്‍ താസിക്കുന്ന നോര്‍ത്ത് വെസ്റ്റ് ഹൂസ്റ്റണിലെ വീടിനു സമീപമുള്ള പ്രധാന വീട്ടിലാണ് നവദമ്പതിമാര്‍ താമസിച്ചത്.

ജറിഡിന്റെ കുടുംബാംഗങ്ങളാണ് സംഭവം പോലീസിനെ വിളിച്ചറിയിച്ചത്. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ശിരസ് ഒഴികെയുള്ള ഭാഗങ്ങള്‍ വീട്ടിനകത്തു നിന്നും, വീടിനു പുറകില്‍ വിശാലമായ സ്ഥലത്ത് രക്തത്തില്‍ കുതിര്‍ന്ന തലയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തതായി ഷെറിഫ് ഓഫീസ് അറിയിച്ചു. ജറീഡിനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റു രേഖപ്പെടുത്തി കൊലപാതകത്തിന് കേസ്സെടുത്തു. കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തണമോ എന്ന് പരിശോധിച്ചു കൊണ്ടിരിക്കയാണെന്ന് ഷെരിഫ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നത് ഉറപ്പാക്കുമെന്ന് വാലര്‍ കൗണ്ടി അറ്റോര്‍ണി ഓഫിസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad