കാസര്‍കോട് : ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് കാസര്‍കോട് ജനറല്‍ ആശുപത്രി കാന്റീന്‍ നഗരസഭാ ആരോഗ്യ വിഭാഗം അധികൃതര്‍ അടപ്പിച്ചു. നേരത്തെ ഇവിടെ ഒരു സൊസൈറ്റിക്ക് കീഴിലായിരുന്നു കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഒരു സ്വകാര്യ വ്യക്തി ലേലം വിളിച്ച് കാന്റീന്‍ നടത്തി വരികയായിരുന്നു. ആരോഗ്യ വിഭാഗം അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കാന്റീന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. അതേസമയം ചെറിയ നിരക്കില്‍ ഭക്ഷണം ലഭിക്കുന്നത് നിലച്ചതോടെ ജനറല്‍ ആസ്പത്രിയിലെത്തുന്ന രോഗികളും പരിചാരകരും ദുരിതത്തിലായിരിക്കുകയാണ്. ഇതിനെ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Post a Comment
0 Comments