ഉപ്പള (www.evisionnews.in): ചരിത്ര പ്രസിദ്ധമായ ഇച്ചിലങ്കോട് മാലിക്ദീനാർ ജുമാ മസ്ജിദ് ടൂറിസം പട്ടികയിൽ ഇടം പിടിച്ചേക്കും. ഇതു സംബന്ധിച്ച് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ തീരുമാനമായി.മംഗൽപ്പാടി പഞ്ചായത്തിലെ 12-ാം വാർഡിലെ പ്രകൃതിഭംഗിയാൽ സമ്പന്നമായ ഷിറിയ പുഴയുടെ ഓരം ചേർന്നാണ് ചരിത്ര പുരാതനമായ ഇച്ചിലങ്കോട് മാലിക്ക് ദീനാർ പള്ളി സ്ഥിതി ചെയ്യുന്നത്. ഭരണ സമിതി യോഗത്തിൽ പഞ്ചായത്തംഗം മജീദ് പച്ചമ്പള യാണ് പ്രമേയം അവതരിപ്പിച്ചത്. ഹിജ്‌റ 37-ൽ റാഫി ഇബ്നു ഹബീബ് മാലിക്ദീനാറും അവരുടെ ആറ് അനുചരന്മാരും ചേർന്നായിരുന്നു ഇച്ചിലങ്കോട് പള്ളി നിർമിച്ചത്.
ഏകദേശം 1400 വർഷമായി ഈ സംഘം ഇച്ചിലങ്കോട് അന്ത്യ വിശ്രമം കൊള്ളുന്നുവെന്നാണ് ചരിത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള കുളവും, നേല കയറും മറ്റും ഇന്ന് ചരിത്രത്തിൻ്റെ നേർകാഴ്ചകളായി ഇന്നും നിലനിൽക്കുന്നു. അഞ്ച് വർഷത്തിലൊരിക്കൽ കഴിച്ച് വരാറുള്ള ഉദയാസ്തമന ഉറൂസ് 2023 ഫെബ്രവരി 6 മുതൽ 26 നടത്തപെടുകയാണ് പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും പങ്കെടുക്കും.
Post a Comment
0 Comments