കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയ ജില്ലയായ കോഴിക്കോട് കിരീടം ചൂടി. 938 പോയിന്റോടെയാണ് കോഴിക്കോട് കിരീടം നേടിയത്. ഇരുപതാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. കണ്ണൂറിനാണ് രണ്ടാം സ്ഥാനം. നിലവിലെ ജേതാക്കളായ പാലക്കാട് മൂന്നാം സ്ഥാനവും നേടി.
കണ്ണൂരിന് 918 പോയിന്റും പാലക്കാടിന് 916 പോയിന്റുമാണ് ലഭിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭഗത്തില്‍ 500 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. കോഴിക്കോട് രണ്ടാമതും(499 പോയിന്റ്) പാലക്കാട് (482) മൂന്നാമതും. സംസ്‌കൃത കലോത്സവത്തില്‍ 95 പോയിന്റുമായും കൊല്ലവും അറബിക് കലോത്സവത്തില്‍ അത്രതന്നെ പോയിന്റുമായി പാലക്കാടും ഒന്നാം സ്ഥാനത്ത് എത്തി.
Post a Comment
0 Comments