ബെദിര (www.evisionnews.in): കാസര്‍കോട് നഗരസഭയില്‍ 15 വര്‍ഷം ആരോഗ്യ, വിദ്യാഭ്യാസ, വികസന സ്ഥിരം സമിതി അധ്യക്ഷനും അധ്യാപകനും പൊതുപ്രവര്‍ത്തകനുമായിരുന്ന ഇ. അബ്ദുല്‍ റഹ്്മാന്‍ കുഞ്ഞു മാസ്റ്ററെ കഴിഞ്ഞ 50 വര്‍ഷത്തെ സേവനത്തിനു കര്‍മനാട് ആദരിച്ചു. ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ യു.പി സ്‌കൂള്‍ മൈതാനത്തു നടന്ന പരിപാടി പാണക്കാട് സയ്യദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ മമ്മു ചാല അധ്യക്ഷത വഹിച്ചു. ബെദിര ഖത്തീബ് അഹമ്മദ് ദാരിമി പ്രാര്‍ഥന നടത്തി. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷ്‌റഫ്, മുന്‍ മന്ത്രി സി.ടി അഹമ്മദലി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ സൈനുദ്ദീന്‍ ബി.എസ്, മജീദ് കൊല്ലമ്പാടി, മുന്‍ നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, മുന്‍ എ.ഇ.ഒ കുമാരന്‍, എ. അബ്ദുല്ല ഹാജി, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, മുഹമ്മദ് കുഞ്ഞി തുരുത്തി, സി.എ ഇബ്രാഹിം ഹാജി, കെ.എം ബഷീര്‍, അഷ്‌റഫ് എടനീര്‍, ശിവാനന്ദന്‍, ബക്കര്‍ സംസാരിച്ചു. സിഐ അബ്ദുല്‍ സലാം സ്വാഗതവും കെ.എ അബ്ദുള്ള നന്ദിയും പറഞ്ഞു.
Post a Comment
0 Comments