ചെന്നൈ: പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആര്‍എം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആനിഖ്. ചൊവ്വാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്.
ചെന്നൈ എസ്ആര്‍എം കോളജില്‍ റെസ്പറേറ്ററി തെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആനിഖ് പരീക്ഷ എഴുതാനുളള തയാറെടുപ്പിലായിരുന്നു. എന്നാല്‍ ഹാജര്‍ കുറവെന്ന പേരില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് അവസാന നിമിഷം കോളേജില്‍ നിന്നും അറിയിപ്പ് വന്നു. ഇതിന് ശേഷം അനീഖ് കടുത്ത നിരാശയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Post a Comment
0 Comments