കാസര്‍കോട്: മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജി ലെ ബി.കോം വിദ്യാര്‍ഥിനി പെരുമ്പള ബേനൂരിലെ അഞ്ജു ശ്രീ പാര്‍വതി(19)യുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് കണ്ടെത്തിയ കുറിപ്പ് അടക്കമുള്ള തെളിവു കള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. കാസര്‍കോട് സബ് കോടതിയിലാണ് അഞ്ജു ശ്രീ എഴുതിയതാണെന്ന് സംശയിക്കുന്ന ആത്മഹത്യാ ക്കുറിപ്പും കേസ് സംബന്ധിച്ച മറ്റ് രേഖകളും മേല്‍പറമ്പ് പൊലീസ് ഹാജരാക്കിയത്. മാനസിക പിരിമുറുക്കം കാര ണം ജീവിതം അവസാനിപ്പി ക്കുന്നു എന്ന ഒറ്റവാചകം മാത്രമാണ് കുറിപ്പിലുള്ളത്.
പരിയാരം മെഡിക്കല്‍ കോളേ ജില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത തോടെ എലിവിഷത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ആണ്‍സുഹൃത്ത് രോഗബാധി തനായി മരണപ്പെട്ടതിന് ശേഷം പെണ്‍കുട്ടി കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരങ്ങള്‍.അഞ്ജുശ്രീ സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ് ആപ് സന്ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കിയി രുന്നു. സുഹൃത്ത് മംഗളൂരു വിലെ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പ്പോള്‍ നിരവധി തവണ അഞ്ജുശ്രീ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് സുഹൃത്ത് മരണപ്പെട്ടതോടെ അഞ്ജുശ്രീ മാനസികമായി തകര്‍ന്നുവെന്നാണ് പെണ്‍ കുട്ടിയുടെ സഹപാഠികളില്‍ നിന്നടക്കം ശേഖരിച്ച മൊഴിക ളിലൂടെ തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് പൊലീസ് സൂചിപ്പിച്ചു.സുഹൃത്തിന്റെ വേര്‍പാട് താങ്ങാനാകാതെ അഞ്ജുശ്രീ ജീവനൊടുക്കി യതാകാമെന്നാണ് അന്വേഷ ണസംഘം കരുതുന്നത്.
Post a Comment
0 Comments