Type Here to Get Search Results !

Bottom Ad

കണ്ടെയ്നര്‍ ലോറിയില്‍ കടത്തിയ പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍


ചട്ടഞ്ചാല്‍ (www.evisionnews.in): ജില്ലാ പൊലീസ് നടപ്പിലാക്കിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ഇന്നലെ രാത്രി സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ കാര്‍ഗോ കണ്ടെയ്‌നര്‍ ലോറിയില്‍ ചാക്ക് കെട്ടുകളിലാക്കി നിറച്ച് കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടിച്ചു.

മംഗളൂരു നിന്ന് കൊച്ചിയിലേക്ക് കമ്പനി പാര്‍സല്‍ കൊണ്ടുപോകുന്ന ലോറിയില്‍ നിന്നാണ് 31,800 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചത്. ലോറി ഡ്രൈവര്‍ കര്‍ണാടക ഗാന്ധിചൗക്ക് വിജയപൂരിലെ സിദ്ധലിംഗപ്പ (39) ആണ് അറസ്റ്റിലായത്. പുകയില ഉല്‍പന്നങ്ങള്‍ ചാക്കുകളിലാക്കി മംഗളൂരു നിന്നും ഒരാള്‍ കയറ്റിവിട്ടതാണെന്നും കോഴിക്കോട്ട് ഇറക്കിയാല്‍ മൂവായിരം രൂപ കടത്തുകൂലിയായി കിട്ടുമെന്നും ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു.

അതേസമയം, പാര്‍സല്‍ കമ്പനി അധികൃതര്‍ അറിയാതെയാണ് ലോറി ജീവനക്കാര്‍ ഇത്തരം അനധികൃത കടത്ത് നടത്തുന്നതെന്ന് കരുതുന്നു. വാഹന പരിശോധനയില്‍ മേല്‍പറമ്പ് സ്റ്റേഷനിലെ ഹിതേഷ്, കലേഷ്, വിജേഷ്, ലനീഷ്, സുഭാഷ്, സക്കറിയ എന്നീ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad