കോഴിക്കോട്: ശശി തരൂരിനെ അംഗീകരിച്ച് സമസ്തയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് മേല്‍ നിര്‍ണായക സ്വാധീനമുളള മുസ്ലിം മത പണ്ഡിത സംഘടനയായ സമസ്ത ഇന്ന് തങ്ങളുടെ ആസ്ഥാനത്തെത്തിയ ശശി തരൂരിന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് താന്‍ സമസ്ത ആസ്ഥാനത്തെത്തിയതെന്നും കൂടിക്കാഴ്ച നടത്തുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. സമസ്ത നേതൃത്വം ഇതിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ കൂടിയ മുസ്ലിം ലീഗ് അഖിലേന്ത്യ നിര്‍വാഹക സമിതി യോഗം വിവിധ സമുദായങ്ങളെ കോണ്‍ഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരാനുളള ശശി തരൂരിന്റെ യത്നത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുറമേക്ക് ലീഗ് നേതാക്കള്‍ അത് നിഷേധിച്ചെങ്കിലും യോഗത്തിനുള്ളില്‍ തരൂരിനെ പിന്തുണക്കുന്ന വിധത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്.
Post a Comment
0 Comments