ദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളില്‍ അഞ്ചും ദുബൈയില്‍ നിന്നുള്ളത്. ആഗോളതലത്തില്‍ വിമാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടുന്ന ഒ.എ.ജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ലോകതലത്തില്‍ തന്നെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ റൂട്ട് ദുബൈ-റിയാദ് സര്‍വിസാണ്. പ്രതിദിനം 40 വിമാനങ്ങളിലായി കഴിഞ്ഞ വര്‍ഷം 31 ലക്ഷം സീറ്റ് ശേഷിയാണ് ഈ റൂട്ടിലുണ്ടായിരുന്നത്. പട്ടികയില്‍ ദുബൈ-ലണ്ടന്‍ ഹീത്രു റൂട്ട് നാലാമതും ദുബൈ-ജിദ്ദ റൂട്ട് ആറാമതും സ്ഥാനങ്ങളിലാണുള്ളത്. മുംബൈ-ദുബൈ വിമാന സര്‍വിസ് പട്ടികയില്‍ എട്ടാമതും ഡല്‍ഹി- ദുബൈ റൂട്ട് 10ാമതുമാണുള്ളത്. 2021 ഒക്‌ടോബറിനും 2022 സെപ്‌റ്റംബറിനുമിടയില്‍ ഷെഡ്യൂള്‍ ചെയ്‌ത സീറ്റുകളാണ് ഡേറ്റയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് ഡേറ്റ പ്രകാരം 2022ല്‍ 2.18 കോടി പേര്‍ ദുബൈയിലെ രണ്ട് വിമാനത്താവളങ്ങള്‍ വഴി എത്തിയിട്ടുണ്ട്. ദുബൈ നഗരത്തില്‍ കഴിഞ്ഞവര്‍ഷം എത്തിയത് ആകെ 2.3 കോടി സന്ദര്‍ശകരാണ്. ഇത് 2021നെ അപേക്ഷിച്ച് 89 ശതമാനം യാത്രക്കാരുടെ വര്‍ധനവാണ്.
Post a Comment
0 Comments