കാഞ്ഞങ്ങാട്: കടം തന്ന പണം ചോദിച്ചെത്തി ഉപദ്രവിക്കുകയും കട തല്ലി പൊളിക്കുകയും ചെയ്‌തെന്ന സ്ത്രീയുടെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് റൂറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനുമായ ടി.വി പ്രദീപനെ (45)യാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച സന്ധ്യയോടെയാണ് കേസിനാസ്പദമായ സംഭവം.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 52 കാരിയായ സ്ത്രീയുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കോവിഡ് കാലത്ത് തനിക്ക് 80,000 രൂപ കടം തന്ന പ്രതി ഇതു ചോദിച്ചാണ് എത്തിയതെന്നും പണമില്ലെന്ന് പറഞ്ഞതോടെ വീട്ടില്‍ അതിക്രമിച്ച് കടന്നു തന്നെ കയറിപ്പിടിക്കുകയും വീടിനോട് ചേര്‍ന്നുള്ള കട തല്ലിപ്പൊളിക്കുകയും ചെയ്തുവെന്നുമാണ് സ്ത്രീയുടെ പരാതി.
Post a Comment
0 Comments