കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിനു ശേഷം പദവിയൊഴിയാന്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. കൊച്ചിയില്‍ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ഷാഫി പറമ്പില്‍ ഇക്കാര്യമറിയിച്ചത്. രൂക്ഷ വിമര്‍ശനമുയരുമെന്ന വിലയിരുത്തലുണ്ടായിരുന്ന ഷാഫി പറമ്ബില്‍ യോഗത്തിന്റെ ആരംഭത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. മേയ് ആദ്യവാരം തൃശൂരില്‍ സംസ്ഥാന സമ്മേളനം നടത്തും. സമ്മേളനശേഷം പദവി ഒഴിയുമെന്ന് അറിയിച്ച് രംഗം തണുപ്പിക്കാനുള്ള ശ്രമമാണ് ഷാഫി നടത്തിയത്.
സംഘടനാ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് നിര്‍ജീവ അവസ്ഥയിലാണെന്നും പാര്‍ട്ടി പൊതുകാര്യങ്ങളില്‍ കുറച്ചുകൂടി ഗൗരവമായി ഇടപെടണമെന്നും ഭാരവാഹികളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നു. അഖിലേന്ത്യ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സംഘടനാ പ്രവര്‍ത്തനത്തിന് മാര്‍ക്കിടുന്ന രീതി ആരംഭിച്ചതായി നേതൃത്വം അറിയിച്ചു.
സംസ്ഥാന സമ്മേളനത്തോടൊപ്പം തിരുവനന്തപുരത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് തറക്കല്ലിട്ട പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ നിര്‍മാണ പ്രവര്‍ത്തനവും ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. സംസ്ഥാന സമ്മേളനം കഴിയുന്നതുവരെ വിഷയാധിഷ്ഠിതമായി മാത്രമായിരിക്കും സമരങ്ങള്‍. അച്ചടക്ക നടപടിക്ക് വിധേയരായ സംസ്ഥാന വൈസ് പ്രസിഡന്റെ എന്‍.എസ്. നുസൂര്‍, എസ്.എം. ബാലു എന്നിവരെ തിരിച്ചെടുക്കാന്‍ തീരുമാനമായതായി ഷാഫി അറിയിച്ചു. ഇവരെ തിരിച്ചെടുക്കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു.
Post a Comment
0 Comments