ഭോപ്പാല്‍: ജയില്‍വാസം കാരണം ലൈംഗിക സുഖം നഷ്ടപ്പെട്ടെന്നും പതിനായിരം കോടി നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടും കോടതിയെ സമീപിച്ച് യുവാവ്. 2022ല്‍ കൂട്ട ബലാല്‍സംഗം കേസില്‍ അറസറ്റിലായി മധ്യപ്രദേശകാരനായ കാന്തിലാല്‍ ഭീല്‍ എന്ന യുവാവാണ് കോടതിയെ സമീപിച്ചിത്. തനിക്കെതിരെ വ്യാജകുറ്റങ്ങള്‍ ചുമത്തി 666 ദിവസം ജയില്‍ കിടക്കേണ്ടി വന്നതിനാല്‍ ലൈംഗിക സുഖം അടക്കം നഷ്ടപ്പെട്ടുവെന്നും അതിന് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് മധ്യപ്രദേശ് സര്‍ക്കാരിനെതിരെ ഇയാള്‍കോടതിയെ സമീപിച്ചത്.
ജോലിയും അഭിമാനവും നഷ്ടമായി. ശാരീരികവും മാനസികവുമായ ഉപദ്രവം നേരിട്ടു. കുടുംബജീവിതവും വിദ്യാഭ്യാസ, തൊഴില്‍ പുരോഗതിക്കുള്ള അവസരങ്ങളും നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ തനിക്ക് 10,000 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടത്.
Post a Comment
0 Comments