ഉള്ളാള്‍: ഉള്ളാളില്‍ കവര്‍ച്ചക്ക് ശ്രമിച്ച കുമ്പള സ്വദേശി അടക്കം രണ്ടുപേരെ കമ്പിപ്പാരയുമായി പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശി മുഹമ്മദ് മുസമ്മില്‍(28), മുക്കച്ചേരി സ്വദേശി റയീസ് ഖാന്‍ (23) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീരി ജംഗ്ഷന് സമീപത്തുനിന്നാണ് രണ്ടുപേരെയും പിടികൂടിയത്.
രണ്ട് പേര്‍ ഇരുട്ടില്‍ ഒരു കടയ്ക്ക് സമീപം കമ്പിപ്പാരയുമായി ഇരിക്കുന്നത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. സമീപത്തെ എ.ടി.എമ്മും കടകളും വീടും കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കമ്പിപ്പാര കൂടി കണ്ടെടുത്തതോടെയാണ് ഇവരുടെ ലക്ഷ്യം മോഷണമാണെന്ന് പൊലീസ് ഉറപ്പിച്ചത്.
Post a Comment
0 Comments