Type Here to Get Search Results !

Bottom Ad

അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് ഫെബ്രുവരി 25ന്


അബുദാബി: കാരുണ്യ പ്രവര്‍ത്തനത്തിന്റെയും സ്വാന്തന, കലാ, കായിക മേഖലയിലൂടെ കഴിഞ്ഞ ഏഴുവര്‍ഷം നാട്ടിലും മറുനാട്ടിലേറിയ അബുദാബി കാസ്രോട്ടാര്‍ ലുലു ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയുള്ള സൈഫ് ലൈന്‍ അവതരിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് സീസണ്‍-6 ഫെബ്രുവരി 25ന് അബുദാബി ഡിപിഎച്ച് ഗ്രൗണ്ടില്‍ നടക്കും.

കൊറോണ ക്കാലത്തും അല്ലാതെയും ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് സാമ്പത്തിക സഹായവും ഭക്ഷണ കിറ്റ് വിതരണവും നടത്തുകയും അബുദാബി നാട്ടില്‍ ആരോഗ്യ വിഭാഗത്തിനൊപ്പം ചേര്‍ന്ന് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് തുടര്‍ച്ചയായി മൂന്നു തവണ അബുദാബി ആരോഗ്യ വിഭാഗമായ സേഹ യുടെ പുരസ്‌കാരം ലഭിക്കുകയും ചെയ്ത സൗഹൃദ കൂട്ടായ്മയാണ് അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ.

അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് ചെയര്‍മാന്‍ മുഹമ്മദ് ആലംപാടി, ജനറല്‍ കണ്‍വീനര്‍ സാബിര്‍ ജര്‍മന്‍, കോര്‍ഡിനേറ്റര്‍ റഫീഖ് കുമ്പള,അബുദാബി കാസ്രോട്ടാര്‍ ചെയര്‍മാനും സൈഫ് ലൈന്‍ ഗ്രൂപ്പ് എംഡിയുമായ ഡോ:അബൂബക്കര്‍ കുറ്റിക്കോല്‍, സൈഫ് ലൈന്‍ ഗ്രൂപ്പ് അക്കൗണ്ട് മാനേജര്‍ മുആദ്, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ റെനോസ് സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad