പെരിന്തൽമണ്ണ: വിവാഹത്തലേന്ന് വീട്ടിൽ ഫോട്ടോ എടുത്തുകൊണ്ടിരിക്കെ വധു കുഴഞ്ഞുവീണ് മരിച്ചു. പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. ശനിയാഴ്ചയായിരുന്നു ഫാത്തിമ ബത്തൂലിന്റെ വിവാഹം.
ബന്ധുക്കളോടൊപ്പം ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിക്കാഹ് നേരത്തേ നടന്നതാണ്. മൂർക്കനാട്ടാണ് വരന്റെ വീട്. സഹോദരൻ: ഫവാസ്.
Post a Comment
0 Comments