പുത്തൂര്‍: നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി പിടിയിലായി. കാസര്‍കോട് ജില്ലയിലെ ഉപ്പള സ്വദേശിയും കഡബ കൊയില വില്ലേജിലെ കലായിയില്‍ താമസക്കാരനുമായ ഇബ്രാഹിം കലന്തറിനെയാണ് പുത്തൂര്‍ സാംപ്യ പൊലീസ് അറസ്റ്റ് ചെയ്തത്. 2019ല്‍ നടന്ന ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ ഇബ്രാഹിം ഒളിവില്‍ കഴിയുകയായിരുന്നു.
നാല് വര്‍ഷത്തിന് ശേഷമാണ് പൊലീസിന്റെ പിടിയിലായ ആളാണ്. കഴിഞ്ഞ ദിവസം കാസര്‍കോട് വെച്ചാണ് ഇബ്രാഹിമിനെ സാംപ്യ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതി ഫെബ്രുവരി 2 വരെ റിമാണ്ട് ചെയ്തു. ഇബ്രാഹിമിനെതിരെ പുത്തൂര്‍ സിറ്റി, ഉപ്പിനങ്ങാടി, കഡബ, മൂഡബിദ്രി, പാണ്ഡേശ്വര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളുണ്ട്.
Post a Comment
0 Comments