കാസര്‍കോട്: രൂക്ഷമായ വിലക്കയറ്റവും അഴിമതി, സ്വജന പക്ഷപാതം, തൊഴിലില്ലായ്മയും ബന്ധു നിയമനങ്ങളും മുഖമുദ്രയാക്കി അധികാരത്തില്‍ തുടരുന്ന ഇടത് സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 18ന് തിരുവനന്തപുരത്ത് നടത്തുന്ന 'സേവ് കേരള മാര്‍ച്ചിന്റെ' പ്രചാരണാര്‍ത്ഥം കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് കുറ്റവിചാരണ യാത്ര നടത്തി. തളങ്കരയില്‍ നിന്നാരംഭിച്ച യാത്ര യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട്, മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് സന്തോഷ് നഗറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സിദീഖ് സന്തോഷ് നഗര്‍ ജാഥ നായകനായും ഹാരിസ് ബെദിര ഉപനായകനായും പി.ബി ഷഫീഖായും നേതൃത്വം നല്‍കിയ ജാഥ പുതിയ ബസ് സ്റ്റാന്റ്, ചൗക്കി, ഉളിയത്തടുക്ക, നായന്മാര്‍മൂല, ചെര്‍ക്കള, നെല്ലിക്കട്ട, ബദിയടുക്ക, മാര്‍പ്പനടുക്ക, നാട്ടക്കല്ല്, മുള്ളേരിയ എന്നിവിടങ്ങളിലെ സ്വീകരങ്ങള്‍ ഏറ്റുവാങ്ങി ജാഥയുടെ സമാപന സമ്മേളനം ആദൂറില്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് ഏടനീര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുനീര്‍ ഹാജി കമ്പാര്‍, മൂസ ബി ചെര്‍ക്കള, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, മാഹിന്‍ കേളോട്ട്, എജി സി ബഷീര്‍,ഹാഷിം കടവത്ത്,സലീം തളങ്കര, എം എ നജീബ്, ഹാരിസ് തായല്‍, റഫീഖ് കേളോട്ട്, നൂറുദ്ദീന്‍ ബെളിഞ്ച, അനസ് എതിര്‍ത്തോട്, ബഷീര്‍ തൊട്ടാന്‍, ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത് നഗര്‍, ജലീല്‍ എരുതുംകടവ്, നാസര്‍ ചായിന്റടി, അന്‍വര്‍ ചേരങ്കൈ, സിദ്ധീഖ് ബേക്കല്‍, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ശരീഫ് മുള്ളേരിയ, ഖാദര്‍ ബദ്രിയ, ഹമീദ് പൊസോളികെ, മുജീബ് കമ്പാര്‍, ആദം കുഞ്ഞി തളങ്കര, നൗഫല്‍ തായല്‍, ഖലീല്‍ സിലോണ്‍, മൊയ്ദീന്‍ കുഞ്ഞി, ഹബീബ് ചെട്ടുംകുഴി, സി.ടി റിയാസ്, ജലീല്‍ തിരുത്തി, പിബിഎസ് ഷഫീഖ്, റഹ്്മാന്‍ തൊട്ടാന്‍, എംഎ ഖലീല്‍, ഹര്‍ഷാദ് എതിര്‍ത്തോട്, അജ്മല്‍ തളങ്കര, എംഎം നൗഷാദ്, ഹസീബ് ശംനാട്, ഷിയാബ് പാറക്കട്ട, റഫീഖ് കൊളാരി, സിദ്ദീഖ് ബെള്ളിപ്പാടി, ഹാരിസ് ബേവിഞ്ച, നവാസ് എരിയാല്‍, കലന്തര്‍ ഷാഫി, നവാസ് കുഞ്ചാര്‍, സത്താര്‍ സിഎ നഗര്‍, സലാം ബെളിഞ്ചം, ഹാഷിം ബംബ്രാണി, സിബി ലത്തീഫ്, ഫിറോസ് അടുക്കത്ത്ബയല്‍, സലാം ചെര്‍ക്കള, ഷാനിഫര്‍ നെല്ലിക്കട്ട, ഹാഷിം മഞ്ഞംപാറ പ്രസംഗിച്ചു.
Post a Comment
0 Comments