ഭാരത് ജോഡോ യാത്രക്കിടെ ജലന്ധര്‍ എം.പി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസായിരുന്നു. സന്തോഷ് സിംഗ് ചൗധരി മുന്‍ മന്ത്രിയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് സംഭവം. എം.പിയുടെ മരണത്തെ തുടര്‍ന്ന് യാത്ര നിര്‍ത്തിവെച്ചു. രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കാന്‍ തുടങ്ങിയ സന്ദോഖിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ഹൃദയമിടിപ്പ് കൂടുകയുമായിരുന്നു. കുഴഞ്ഞുവീണ എംപിയെ ഉടന്‍തന്നെ ആംബുലന്‍സില്‍ കയറ്റി പഗ്വാരയിലെ വിര്‍ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post a Comment
0 Comments