ടൊറന്റോ: മദ്യം മോഷ്ടിക്കുന്നത് തടഞ്ഞ 59കാരനെ എട്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് കുത്തി കൊലപ്പെടുത്തി. ടൊറന്റോ നഗരമധ്യത്തിലാണ് സംഭവം. 59 കാരനായ കെന്‍ ലീയാണ് കൊല്ലപ്പെട്ടത്. 13, 14 16 വയസ്സുള്ള പെണ്‍കുട്ടികളാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കാനഡയിലെ യൂത്ത് ക്രിമിനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പെണ്‍കുട്ടികളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കൗമാരക്കാരായ പെണ്‍കുട്ടികള്‍ കെന്‍ ലീയില്‍ നിന്ന് മദ്യക്കുപ്പി മോഷ്ടിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് സംഭവത്തിന് സാക്ഷിയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ ആക്രമിക്കുകയായിരുന്നുവെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി.
Post a Comment
0 Comments