കാസര്‍കോട്: പ്രസവത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍ താമസിക്കുന്ന അബൂബക്കറിന്റെയും ബീഫാത്തിമയുടെയും മകളും റാഫിയുടെ ഭാര്യയുമായ എ.ബി ഖൈറുന്നീസ (30) ആണ് മരിച്ചത്. ഗര്‍ഭിണിയായിരുന്ന ഖൈറുന്നീസ നേരത്തെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അതിനിടെ ഗര്‍ഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തിയതോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തിരുന്നു. പിന്നാലെ ഖൈറുന്നീസയുടെ അസുഖം മൂര്‍ഛിക്കുകയും മംഗളൂരുവിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. മയ്യത്ത് കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
15:36:00
0

Post a Comment
0 Comments