ചട്ടഞ്ചാല്‍: മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, ഗ്രീന്‍ സ്റ്റാര്‍ തൈര ശാഖയുടെ ആസ്ഥാന മന്ദിരമായ ശിഹാബ് തങ്ങള്‍ സൗധം ഫെബ്രുവരി 9ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തൈര മീറ്റ് കുടുംബ സംഗമം, മാപ്പിളപ്പാട്ട് സംഗീത വിരുന്ന്, പൊതുസമ്മേളനം എന്നിവ നടത്തും. സംഘാടക സമിതി രൂപീകരണ യോഗം മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ഹുസൈനാര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി മൊയ്തു തൈര അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍, ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍, പുത്തരിയടുക്കം എട്ടാം വാര്‍ഡ് ലീഗ് പ്രസിഡന്റ് അബു മാഹിനബാദ്, ജനറല്‍ സെക്രട്ടറി അന്‍സാരി മീത്തല്‍, ഒമ്പത്, പത്ത് പറമ്പ്, പൊയിനാച്ചി വാര്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി, അബുബക്കര്‍ സിദ്ധീഖ് അര്‍ഷദി തൈര, കലന്തര്‍ഷാ തൈര, യൂസുഫ് തൈര, നാഫി തൈര, അഹമ്മദ് കൊടവലം, ഉക്കാസ് തൈര, സദ്ധാം തൈര സംബന്ധിച്ചു. ഭാരവാഹികള്‍: ഹുസൈനാര്‍ തെക്കില്‍ (ചെയര്‍), മൊയ്തു തൈര (ജന. കണ്‍), യൂസുഫ് തൈര (ട്രഷ).
Post a Comment
0 Comments