Type Here to Get Search Results !

Bottom Ad

കര്‍ണാടകയിലെ കാറപകടം; ഗുരുതരനിലയിലായിരുന്ന രണ്ടു വയസുള്ള പെണ്‍കുഞ്ഞും മരിച്ചു


കാസര്‍കോട്: കര്‍ണാടകയിലെ ഹനഗലിലുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന തളങ്കര നുസ്രത് നഗറിലെ സിയാദ് - നിഷാന സജ്ന ദമ്പതികളുടെ മകള്‍ ഇസ മറിയ (രണ്ട്) മരണത്തിനു കീഴടങ്ങി. ഹുബ്ബള്ളിയിലെ കെഎല്‍ഇ സുചിരായ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ശനിയാഴ്ച രാത്രിയോടെയായിരുന്നു മരണം.

കര്‍ണാടകയിലെ ഹനഗലിലുണ്ടായ കാര്‍ അപകടത്തില്‍ സിയാദ്- നിഷാന ദമ്പതികളുടെ മകന്‍ മുഹമ്മദും (മൂന്നര), സിയാദിന്റെ മാതാപിതാക്കളായ മുഹമ്മദ് (65), ആഇശ (62) എന്നിവരും അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉച്ചയോടെ തളങ്കരയില്‍ എത്തിച്ച് ഖബറടക്കും.




Post a Comment

0 Comments

Top Post Ad

Below Post Ad